പാലക്കുന്ന്: വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. പ്രസിഡന്റ് എം. എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് കിട്ടിയ യദുകൃഷ്ണനെ അനുമോദിച്ചു. രാവിലെ
പ്രസിഡന്റ് പതാക ഉയര്‍ത്തി.
സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ് ഗംഗാധരന്‍ പള്ളം, യൂസഫ് ഫാല്‍ക്കണ്‍ മുരളി പള്ളം, അഷറഫ് തവക്കല്‍, ചന്ദ്രന്‍ തച്ചങ്ങാട്, മോഹന്‍ കേവീസ്, പി. വി. അശോക് കുമാര്‍,
സുഷമ മോഹന്‍ ഡി. എസ്. ധനുഷ എന്നിവര്‍ പ്രസംഗിച്ചു.വിവിധ പരിപാടികളും ഉണ്ടായി.