നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുവര്‍ണ്ണ വല്ലി വാര്‍ഡ് 7 മോഡല്‍ എഡിഎസ്സിന്റെ ഓഫീസ് പട്ടേന എ.കെ.ജി നഗറിലെ മാനവീയം ഗ്രന്ഥാലയം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഉദ്ഘാടനംചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷയായി.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി.എം.സന്ധ്യ, സിറ്റി മിഷന്‍ മാനേജര്‍ നിധിന്‍, സി.ഒ സുജ എം, സി ഡി എസ് മെമ്പര്‍ ഭവിത, സി.സുധ, കെ.വി.രാമകൃഷ്ണന്‍, കണ്‍മണി രാധാകൃഷ്ണന്‍ ,പി ഗോപാലകൃഷ്ണന്‍, ടി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.സി ഡി എസ് അംഗം എം.ജയശ്രീ സ്വാഗതവും എ.വി.ഷീബ നന്ദിയും പറഞ്ഞു.