ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ.പി. എ) കാസര്‍ഗോഡ് ജില്ലാ സമ്മേളനം നവംബര്‍ 25, 26 തീയതികളില്‍ കാഞ്ഞങ്ങാട്ട്. സ്വാഗതസംഘം രൂപീകരണ യോഗം നടന്നു.

കാഞ്ഞങ്ങാട്: ഛായാഗ്രഹണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ കരുത്തുറ്റ സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി.എ ) കാസറഗോഡ് ജില്ലാ സമ്മേളനം നവംബര്‍ 25, 26 തീയതികളിലായി കാഞ്ഞങ്ങാട് വെച്ച് നടക്കും. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വച്ച് നടക്കുന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എ. കെ. പി. എ ജില്ലാ പ്രസിഡണ്ട് ടി. വി. സുഗുണന്‍ അധ്യക്ഷനായി. എ. കെ. പി.എ സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍ഗോഡ് ജില്ല ഇന്‍ചാര്‍ജുമായ സജീഷ് മണി മുഖ്യാതിഥിയായി പങ്കെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി. കെ. ആസിഫ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ട് ഫസലുറഹ്‌മാന്‍, എ. കെ. പി. എ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് അനൂപ് ചന്തേര, ജില്ലാ പി.ആര്‍ ഒ രാജീവന്‍ രാജപുരം, ജില്ലാ ഫോട്ടോഗ്രാഫി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് നീലായി, ജില്ലാ വെല്‍ഫെയര്‍ ചെയര്‍മാന്‍ ബി. എ. ഷെരീഫ്, ജില്ലാ സ്‌പോര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ രതീഷ് രാമു, ജില്ലാ ബ്ലഡ് ഡൊണേഷന്‍ ക്ലബ്ബ് കോഡിനേറ്റര്‍ അനില്‍ കാമലോന്‍, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശന്‍ മാവുങ്കാല്‍, കാസറഗോഡ് മേഖലാ പ്രസിഡണ്ട് എം.കെ.സണ്ണി, കുമ്പള മേഖലാ പ്രസിഡണ്ട് അപ്പണ്ണ, നീലേശ്വരം മേഖല സെക്രട്ടറി ദിനേശന്‍ ഒളവറ, മുന്‍ ജില്ലാ ഭാരവാഹികളായ എന്‍. എ. ഭരതന്‍, എന്‍. വി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. എ. കെ. പി. എ ജില്ലാ സെക്രട്ടറി വി. എന്‍. രാജേന്ദ്രന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ എന്‍. കെ. പ്രജിത്ത് നന്ദിയും പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ട്രേഡ് ഫെയര്‍, ഫോട്ടോ പ്രദര്‍ശനം, ഫോട്ടോഗ്രാഫി മത്സരം, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവയും നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം രക്ഷാധികാരികളായി കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. വി.സുജാത, എ. കെ. പി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാനായി എ. കെ. പി. എ ജില്ലാ പ്രസിഡണ്ട് ടി.വി. സുഗുണനെയും കണ്‍വീനറായി ജില്ലാ സെക്രട്ടറി വി. എന്‍. രാജേന്ദ്രനെയും തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *