കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ജില്ലാ സൈനിക ക്ഷേമ ഓഫീസും ചേര്‍ന്ന് നിയമ സഹായ ക്ലിനിക്ക്, നല്‍സ വീര്‍ പരിവാര്‍, സഹായത യോജന്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടന്ന ചടങ്ങ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജുമായ രുക്മ എസ്.രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ സി .ജെ ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓര്‍ഗനൈസര്‍ റ്റി.റ്റി ബിനീഷ് കുമാര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസ് ക്ലര്‍ക് എം.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ എ.പി കേശവന്‍ സ്വാഗതവും വി.സരസ്വതി നന്ദിയും പറഞ്ഞു.