കുടുംബശ്രീ ‘ജനഗല്‍സ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നും (ആഗസ്ത് എട്ട്) നാളെ (ആഗസ്ത് ഒന്‍പത്) യുമായി വിവിധ ഗോത്ര വിഭാഗങ്ങളില്‍ നിന്നായി അവതരിപ്പിക്കുന്നത് പത്തിലേറെ കലാരൂപങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം കുടുംബശ്രീ കലാസംഘം അവതരിപ്പിക്കുന്ന കൊക്കമാന്തിക്കളി, വയനാട് ജില്ലയിലെ പൂതാടി ഗോത്ര താളം ഫോക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ കലാരൂപാവതരണം, കോഴിക്കോട് ജില്ലയിലെ നന്‍മണ്ട, ഐവര്‍ നാടക സംഘത്തിന്റെ വട്ടകളി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മുണ്ടക്കക്കടവ് ആട്ടമക്ക ഗോത്ര കലാസംഘം അവതരിപ്പിക്കുന്ന ഗുഡിമനെ, പാലക്കാട്, മുതലമടയിലെ ഗോത്രകലാ യൂത്ത് ക്ളബ്ബ് ഗ്രൂപ്പിന്റെ കൊട്ടും കുഴലും, അട്ടപ്പാടി കുടുംബശ്രീ ആദിമ കലാസംഘത്തിന്റെ ഇരുള നൃത്തം, ഇടുക്കി കാന്തല്ലൂരിലെ ഗോത്ര കലാസമിതി അവതരിപ്പിക്കുന്ന കൊല്ലവയാട്ടം, കാസര്‍കോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിക്കുന്ന മംഗലംകളി, എരുതുകളി, മലകുടിയാട്ടം, കൊറഗ നൃത്തം എന്നിവ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച കുറ്റിക്കോലില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ 3500 പേര്‍ പങ്കെടുത്തു.