കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഉത്സവ് 25 പ്രശസ്ത നടനും അഡ്വക്കേറ്റുമായ ശ്രീ ഗംഗാധരന്‍ കുട്ടമത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം വിദ്യാര്‍ത്ഥികാലഘട്ടമാണെന്നും ഈ കാലം നന്നായി ഉപയോഗിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സുനിത പി. വി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളായ പാര്‍വണ കെ. എല്‍, തേജസ്. പി, നിയ തെരേസ, അവന്തിക പി. വി, കാര്‍ത്തിക എ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മത്സരയിനങ്ങള്‍ വേദിയില്‍ അരങ്ങേറി.