രാജപുരം : രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ ഹിരോഷിമാദിന അനുസ്മരണം നടത്തി. ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം,സഡാക്കോ നിര്‍മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ,കൊളാഷ് പ്രദര്‍ശനം, സമാധാനത്തിന് ഒരു കൈയ്യൊപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്‍കി. ആല്‍ബിന്‍ ജോജോ യുദ്ധവിരുദ്ധ സന്ദേശം നല്‍കി.ഷൈബി എബ്രാഹം, സോണി കുരിയന്‍, അനില തോമസ്, ജിറ്റിമോള്‍ ജിജി, ഡോണ്‍സി ജോജോ, ചൈതന്യ ബേബി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.