പാലക്കുന്ന് : ഗെയിലിന്റ പാചക വാതക പൈപ്പ് സ്ഥാപിക്കുന്ന ജോലിക്കിടെ പാലക്കുന്നില്‍ സംസ്ഥാനപാതയോരത്ത്
മാസങ്ങള്‍ മുന്‍പ് പൊട്ടി പൊളിഞ്ഞ ഇടം പൂര്‍വസ്ഥിതിയിലാക്കാതെ ജോലിക്കാര്‍ തടിതപ്പിയെന്ന് നാട്ടുകാര്‍. വിള്ളലും തുടര്‍ന്ന് സമനിലം പൊങ്ങിയതും കണ്ടില്ലെന്ന മട്ടില്‍ തുടര്‍ ജോലിയുമായി മുന്നോട്ടു പോവുകയായിരുന്നു ഗെയില്‍ പൈപ്പിടല്‍ ജോലിക്കാര്‍. മഴ തിമിര്‍ത്തു പെയ്തപ്പോള്‍ കുഴമ്പു രൂപത്തിലുള്ള ചളിവെള്ളത്തില്‍ സ്ത്രീകളടക്കം
കാല്‍നടയാത്രക്കാര്‍ വഴുതി വീണത്
വാര്‍ത്തയായപ്പോള്‍ ചളി കൂമ്പാരം മാറ്റി സുരക്ഷ മുന്നറിയിപ്പ് എന്നോണം നാടകെട്ടി സ്ഥലം വിടുകയായിരുന്നു ജോലിക്കാര്‍. പിന്നീട് ഈ വഴി അവരെ കണ്ടവരില്ല. ഗയില്‍ പൈപ്പിടല്‍ ജോലി പള്ളിക്കര പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്.
പക്ഷേ പാലക്കുന്നിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിലെ ഇടം ഇനി ആര് നന്നാക്കുമെന്നാണ് കച്ചവടക്കാരും സമീപവാസികളും കാല്‍നട യാത്രക്കാരും ചോദിക്കുന്നത്.