കാഞ്ഞങ്ങാട് ഇന്ത്യന്‍ റെഡ് ക്രോസ് സൊസറ്റി ജില്ലാഘടകം സ്വാതന്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്കായി ഇന്ത്യന്‍ സ്വതന്ത്രസമരവും ദേശീയപ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ ലേഖന മല്‍സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 1000, 750 , 500 രൂപ ക്രമത്തില്‍ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന സികെ ഭാസ്‌കാരന്‍മാസ്റ്റരുടെ സ്മരണക്കായി കുടുംബം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റില്‍ നിന്നുള്ള ക്യാഷ് അവാര്‍ഡും മൊമെന്റേയും സമ്മാനിക്കും. ,രചനകള്‍ 5ഫുള്‍സ്‌കാപ്പ് പേജില്‍ ഒതുങ്ങണം .രചനകള്‍ സ്‌കുള്‍ റെഡ് ക്രോസ് ചുമതലയുള്ള ജെആര്‍വി കൗണ്‍സിലര്‍മാരുടെ സാക്ഷ്യപത്രത്തോടെ ആഗസ്റ്റ് 14നകം സെക്രട്ടറി , ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റി , ജില്ലാ ഓഫീസ് , കുശവന്‍കുന്ന് , ആനന്ദാശ്രമം പി ഒ എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ എത്തിക്കണം