പനത്തടി: – പനത്തടി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ 2025 ആഗസ്ത് 17നു നടക്കുന്ന കര്‍ഷക ദിനത്തില്‍ കര്‍ഷക അവാര്‍ഡിന്, അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ജൈവ കര്‍ഷകന്‍ / കര്‍ഷക,മികച്ച സ്ത്രീ കര്‍ഷക, വിദ്യാര്‍ത്ഥി കര്‍ഷകന്‍ / കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍ / കര്‍ഷക, Sc/St വിഭാഗത്തിലുള്ള കര്‍ഷകര്‍, നൂതന കര്‍ഷകന്‍, കൂണ്‍ കര്‍ഷകര്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ / കര്‍ഷക, ക്ഷീര കര്‍ഷകന്‍ / കര്‍ഷക, മികച്ച യുവ കര്‍ഷകന്‍ / കര്‍ഷക എന്നീ വിഭാഗങ്ങളില്‍ കര്‍ഷകര്‍ക്ക് സ്വയവും, മറ്റുള്ളവര്‍ക്ക് വേണ്ടിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ കൃഷിഭവനില്‍ ലഭിക്കേണ്ട അവസാന തീയതി 07/08/2025 വ്യാഴാഴ്ച വൈകുന്നേരം 5 മണി. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ആദരിക്കപ്പെടാത്ത കര്‍ഷകരെയാണ് എല്ലാവിഭാഗത്തിലും പരിഗണിക്കുന്നത് എന്ന് കൂടെ അറിയിക്കുന്നു