പാലക്കാട്: പാലക്കാട് വാളയാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. എക്സൈസ് പരിശോധനയില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി അജിത്കുമാറാണ് (24) ഹാഷിഷ് ഓയിലുമായി പിടിയിലായത്. സംഭവത്തില്‍ ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സേലത്ത് നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതി പറഞ്ഞു.