അമൃത ടി.വി സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥി ബദ്രി വിശ്വനാഥ് അവതരിപ്പിച്ച സോപാന സംഗീതത്തോട് കൂടിയാണ് നീലേശ്വരം മാരാര്‍ സമാജം ഹാളില്‍ വച്ച് നടന്ന കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖലാ സമ്മേളനം ആരംഭിച്ചത്. സമ്മേളന കാലയളവില്‍ നമ്മെ വിട്ടുപിരിഞ്ഞ മുഴുവന്‍ പേര്‍ക്കും അനുശോചനം രേഖപ്പെടുത്തി സജിത്ത്.കെ മാരാര്‍ അനുശോചന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്കാദമി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമി നടപ്പിലാക്കി വരുന്ന ഹൃദയപൂര്‍വ്വം പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ മേഖലാ പ്രസിഡന്റ് പി.വി ദാമോദരമാരാര്‍ അദ്ധ്യക്ഷത വഹിച്ചു. അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ കുമ്മത്ത് വേണുഗോപാല്‍ സ്മാരക വാദ്യശ്രേഷ്ഠ പുരസ്‌ക്കാരം ലഭിച്ച നീലേശ്വരം സന്തോഷ് മാരാരെയും വാദ്യകലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ചിറക്കാല ശ്രീകുമാര്‍ മാരാരെയും സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കുട്ടമത്ത് ജനാര്‍ദ്ദനന്‍ ആദരിച്ചു. നീലേശ്വരം മാരാര്‍ സമാജം പ്രസിഡന്റ് കെ.നാരായണമാരാര്‍, അക്കാദമി ജില്ലാ ജോ. സെക്രട്ടറി മണികണ്ഠന്‍ ഉപ്പിലിക്കൈ, മാതൃസമിതി സെക്രട്ടറി രാജം.വി, മുതിര്‍ന്ന വാദ്യകലാകാരന്‍ ഗോവിന്ദമാരാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അക്കാദമി നീലേശ്വരം മേഖലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി സി.നന്ദകുമാര്‍ മാരാര്‍ സ്വാഗതവും പി.വി വിജയകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പി.വി.ദാമോദര മാരാര്‍ (പ്രസിഡന്റ്്), പി.വി ദിവാകര മാരാര്‍, കലാനിലയം സതീശന്‍ (വൈസ് പ്രസിഡന്റുമാര്‍), സജിത്ത്.കെ മാരാര്‍ (സെക്രട്ടറി), പി.വി വിജയകുമാര്‍, കെ.അഭിലാഷ് മാരാര്‍ (അസി. സെക്രട്ടറിമാര്‍), സി.നന്ദകുമാര്‍ (ട്രഷറര്‍) തുടങ്ങി 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.