നീലേശ്വരം: ഛത്തിസ്ഗഡില്‍ ബി ജെ പി ബജ്രംഗ് ദള്‍ ഗൂഡാലോചനയുടെ ഭാഗമായി കന്യാസ്ത്രികളെ കള്ള കേസില്‍ പ്പെടുത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കോണ്‍വെന്റ് പരിസരത്ത് പ്രതിഷേധ സദസ്സ് നടത്തി. സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.കുഞ്ഞിരാമന്‍ ഉല്‍ഘാടനം ചെയ്തു. സി. വി.വിജയരാജ് അധ്യക്ഷനായി. എം. അസിനാര്‍. സുരേഷ് പുതിയേടത്ത്. പി.പി.മുഹമ്മദ് റാഫി. കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍.എം.ജെ.ജോയി ‘ . മുകേഷ് ബാലകൃഷ്ണന്‍ പി.വി ജയകുമാര്‍ . പ്രൊഫ: കെ.പി.ജയരാജന്‍ . കരുവക്കാല്‍ ദാമോദരന്‍ ടി.വി. ശാന്ത എന്നിവര്‍ സംസാരിച്ചു. എം.രാജന്‍ സ്വാഗതം പറഞ്ഞു മെയിന്‍ ബസാര്‍ കേന്ദ്രീകരിച്ച് പ്രതിഷേധ മാര്‍ച്ച് നടന്നു.