കാസര്‍ഗോഡ് : പെന്‍ഷന്‍ പരിഷ്‌കരണത്തിനും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ആര്‍.ടി.സിയിലെ പെന്‍ഷന്‍കാര്‍ക്ക് നിഷേധിച്ച ഫെസ്റ്റിവല്‍ അലവന്‍സ് പുനഃസ്ഥാപിക്കുവാനും 2022-ന് ശേഷം പിരിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നടപടികള്‍ക്കുമെതിരെ ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് വെല്‍ഫേര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 26 ന് കാസറഗോഡ് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ധര്‍ണാ സമരം നടത്തുവാന്‍ യോഗം തിരുമാനിച്ചു. പെന്‍ഷനാകാന്‍ പോകുന്ന ജീവനക്കാരുടെ സര്‍വ്വീസ് രേഖകള്‍ ചീഫ് ഓഫീസിലേക്ക് കാലതാമസം വരുത്തി അയക്കുന്ന യൂണിറ്റധികൃതരുടെ പ്രവര്‍ത്തന നടപടികളില്‍ യോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് പി.വി നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു.
എം.വി.വിജയന്‍, പി.വി. ഉദയകുമാര്‍, എം.വി. പത്മനാഭന്‍, കെ.വി. സജീവ് കുമാര്‍, വി.എം ഗോപാലന്‍, തോമസ് കോളിച്ചാല്‍, തമ്പാന്‍ നായര്‍, കൃഷ്ണന്‍ കൊയിലേരിയന്‍, ഗോപാലന്‍ പാണത്തൂര്‍, പി.സുബ്ബനായക്, പരമേശ്വരനായക്, കെ. കൃഷ്ണ, ഗംഗാധര ഭട്ട്, ഭാസ്‌കരന്‍ ചീമേനി എന്നിവര്‍ പ്രസംഗിച്ചു.