പാലക്കുന്ന് : സര്‍വീസ് പ്രൊജക്റ്റിന്റെ ഭാഗമായി പാലക്കുന്ന് ലയണ്‍സ് ക്ലബ് അഗ്‌നി രക്ഷാ നിലയം കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ തെക്കേക്കര ഉദയമംഗലം ചെണ്ടക്കുളത്തില്‍ സൗജന്യ നീന്തല്‍ പരീശീലനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്നുള്ള അഞ്ചു ഞായറാഴ്ചകളില്‍ രാവിലെ 8 മുതല്‍ 10 30 വരെയാണ് പരിശീലനം നടക്കുക.
നൂറിലേറെ പേര്‍ അപേക്ഷിച്ചുവെങ്കിലും 66 വിദ്യാര്‍ഥികളാണ് പരിശീലനത്തിന് അര്‍ഹത നേടിയത്.
തെക്കേക്കര കുണ്ടില്‍ തറവാടില്‍ നടന്ന ചടങ്ങില്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി. മധുകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ആര്‍.കെ കൃഷ്ണപ്രസാദ്, കോര്‍ഡിനേറ്റര്‍ പി. പി. ചന്ദ്രശേഖരന്‍, റീജിനല്‍ ചെയര്‍പേഴ്‌സണ്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദീന്‍, അഗ്‌നിരക്ഷാ നിലയം എസ് എച്ച് ഒ ആദര്‍ശ്, സിവില്‍ ഡിഫന്‍സ് ട്രെയിനര്‍ ഷിജു, കുണ്ടില്‍ തറവാട് പ്രസിഡന്റ് ബാലകൃഷ്ണന്‍ ബേവൂരി, ഉദയമംഗലം ക്ഷേത്രം പ്രസിഡന്റ് പ്രഭാകരന്‍ തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.