വെള്ളിക്കോത്ത്: അജാനൂരിലും പരിസരപ്രദേശങ്ങളിലും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.എം നേതാവുമായ എം. കര്‍ത്തമ്പുവിന്റെ രണ്ടാം ചരമ വാര്‍ഷികാചരണവും അനുസ്മരണ പൊതുയോഗവും
സി. പി. ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു. വെള്ളിക്കോത്ത് നടന്ന അനുസ്മരണ പൊതുയോഗം സി.പി.ഐ. എം കാസര്‍ഗോഡ് ജില്ലാ കമ്മറ്റി അംഗം പി.കെ.നിഷാന്ത് ഉദ്ഘാടനം ചെയ്തു . ആലിങ്കാല്‍ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.സി. പി. ഐ. എം ഏരിയ കമ്മിറി അംഗങ്ങളായ എം. പൊക്ലന്‍, മൂലക്കണ്ടം പ്രഭാകരന്‍, ദേവി രവിന്ദ്രന്‍,ശിവജി വെള്ളിക്കോത്ത്,വി. ഗിനിഷ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി വി.വി.തുളസി സ്വാഗതം പറഞ്ഞു