പെരിയ : അഖില കേരള യാദവ സഭ തണ്ണോട്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ 2024- 25 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. ശ്രീഹരി, അഭിഷേക്, തൃഷ, അന്‍വിത, ശ്രീനന്ദ, ആതിര കൃഷ്ണ എന്നിവരെയാണ് അനുമോദിച്ചത്. അഖിലകേരള യാദവസഭ വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് പി. രാജേശ്വരി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. യാദവസഭ സംസ്ഥാന സെക്രട്ടറി ബാബു കുന്നത്ത്, തണ്ണോട്ട് യൂണിറ്റ് വനിത കമ്മിറ്റി ഖജാന്‍ജി കെ. ഉഷ, സെക്രട്ടറി എം. സരസു, പ്രസിഡണ്ട് ബി. സരോജിനി, പി. അനിത എന്നിവര്‍ സംസാരിച്ചു. ആലക്കോടന്‍ രാജന്‍ സ്വാഗതവും കരിപ്പാടക്കന്‍ രാജന്‍ നന്ദിയും പറഞ്ഞു.