പാലക്കുന്ന്: കപ്പല്‍ ജീവനക്കാര്‍ക്കും കുടുംബത്തിനും വിദ്യാഭ്യാസം, ചികിത്സ സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും എത്തിക്കുന്നതിന്റെ ഭാഗമായി നുസിയുടെ കാസര്‍കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജില്ലാ അസോസിയേഷന്റെ പാലക്കുന്ന് ഓഫീസില്‍ ക്യാമ്പയിന്‍ നടത്തി. കപ്പലോട്ടക്കാരുടെ സംഘടനയായ ‘നുസി’യാണ് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നത്.
കാസര്‍കോട് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി. വി. ജയരാജ് അധ്യക്ഷത വഹിച്ചു.
നുസി ദേശീയ നിര്‍വാഹക സമിതി അംഗം രാജേന്ദ്രന്‍ മുതിയക്കാല്‍,സന്തോഷ് തോരോത്ത്, വി.അനില്‍കുമാര്‍, കെ. എ. കരുണാകരന്‍, പി.കെ.ഹരിദാസ്, രാജേഷ് ചന്തു, വനിത വിംഗ് പ്രസിഡന്റ് വന്ദന സുരേഷ്, കെ. എ. രമേശന്‍, മനോജ് കുമാര്‍ വിജയന്‍, രമ്യ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
അടുത്ത ക്യാമ്പയിന്‍ കണ്ണൂര്‍ ഭാരത് റസ്റ്റോറന്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ 6 ന്
10 മണിക്ക് നടക്കുമെന്ന്
ബന്ധപ്പെട്ടവര്‍ അറിയിച്ചു.