ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരപ്പയില്‍ എസ്.പി സി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

പരപ്പ : ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂര്‍ പരപ്പയില്‍ എസ്.പി സി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ സതീഷ് കെ.പി. പതാക ഉയര്‍ത്തി, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.എച്ച് അബ്ദുള്‍ നാസര്‍ ഉല്‍ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് എ ആര്‍ വിജയകുമാര്‍, ഹെഡ്മിസ്ട്രസ് ഡി. ബിന്ദു എന്നിവരും കാഡറ്റുകളായ പാര്‍വ്വതി, അമേയ എന്നിവരും സംസാരിച്ചു.സി. പി. ഒ മാരായ സുരേഷ് കുമാര്‍ സ്വാഗതവും ദീപ പ്ലാക്കല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *