ശിഹാബ് തങ്ങളെ അനുസ്മരിച്ച് എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റി

ശിഹാബ് തങ്ങള്‍ സൗമ്യതയുടെ പര്യായം : ജുനൈദ് ഫൈസി

കാസര്‍കോട്: മതം, മതേതരത്വം, സൗഹാര്‍ദം എന്നിവയുടെ ജ്വലിച്ചുനിന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി.തങ്ങളുടെ പതിനാറാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റി ഓര്‍മ്മയില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ബംബ്രാണയില്‍ നടന്നു പരിപാടി മഹല്ല് ഖത്തീബും, ജംഇയ്യത്തുല്‍ ഖുത്തുബാഅ
മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ജുനൈദ് ഫൈസി ഉദ്ഘാടനം ചെയ്തു,ജനങ്ങളുടെ ഹൃദയത്തില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന ശാന്ത സാന്നിധ്യമായിരുന്നു ശിഹാബ് തങ്ങളന്നുംസൗമ്യതയുടെ പര്യായമാണന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജുനൈദ് ഫൈസി അഭിപ്രായപ്പെട്ടു.തങ്ങളുടെ ജീവിത ദര്‍ശനം.തങ്ങള്‍ ഉയര്‍ത്തിയ മാതൃകകള്‍ ഈ കാലത്തെ യുവജനങ്ങള്‍ക്ക് ഒരു ദിശാബോധമായി തുടരുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ശാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി, ജില്ല സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് ഹുദവി ഉറുമി സ്വാഗതം പറഞ്ഞു , സയ്യിദ് യാസര്‍ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി.എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി , മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ഖാലിദ് , ഉനൈസ് അസ്‌നവി , ശക്കീല്‍ അസ്ഹരി , ശാഖ പ്രസിഡന്റ് ബാത്തിഷ ഫൈസി എന്നിവര്‍ അനുസ്മരിച്ചു. ബംബ്രാണ ജമാഅത്ത് പ്രസിഡന്റ് ബാപ്പു കുട്ടി ഹാജി, ബി.എച്ച് ഖാ
ലിദ്, അസീം നെല്ലിക്കുന്ന് ,ഹാഫിള് അബ്ദുള്‍ റഹ്‌മാന്‍ ഫൈസി,മുഹമ്മദ്,ജമാല്‍,
ലത്തീഫ് സംസം, സിദ്ധീഖ്, മുനാസ് ബംബ്രാണ, ശാഖ ജനറല്‍ സെക്രട്ടറി യാസര്‍ കല്ലട്ടി, ഹാശിര്‍ ആരിക്കാടി എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *