കാഞ്ഞങ്ങാട് : ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി. ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
ഡ്രൈനേജ് സൗകര്യം ഒരുക്കുക. യാത്രാ ദുരിതം അവസാനിപ്പിക്കുക, അണ്ടര്‍ പാസേജിന്റെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. മൂലക്കണ്ടത്ത് നിന്ന് ആരംഭിച്ച പ്രകടനം മാവുങ്കാല്‍ ചുറ്റി തിരിച്ച് മൂലക്കണ്ടത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം മൂലക്കണ്ടം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. മനോജ് കാരക്കുഴി അധ്യക്ഷത വഹിച്ചു. , ദേവി രവീന്ദ്രന്‍, ശിവജി വെള്ളിക്കോത്ത്, ടി.വി.പദ്മിനി എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ ലോക്കല്‍ സെക്രട്ടറി വി.വി. തുളസി സ്വാഗതം പറഞ്ഞു.