പനത്തടി: ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെയും എ.കെ.സി.സി.പനത്തടി യൂണിറ്റിന്റെയും നേതൃത്വത്തില്‍ പനത്തടി ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പനത്തടി സെന്റ്.ജോസഫ് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് പൂവത്തോലില്‍ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി.പനത്തടി യൂണിറ്റ് പ്രസിഡന്റ് സണ്ണി ഇലവുങ്കല്‍ അധ്യക്ഷനായി. പനത്തടി പള്ളി അസി.വികാരി ഫാ.മെല്‍ബിന്‍ ആലപ്പാട്ടുകുന്നേല്‍, എ.കെ.സി.സി രൂപത സെക്രട്ടറി രാജീവ് തോമസ്, എ.കെ.സി.സി.പനത്തടി ഫൊറന പ്രസിഡന്റ് ജോണി തോലംപുഴ, വസ് പ്രസിഡന്റ് ജോസ് നാഗരോലില്‍, ലിജേഷ് ഫ്രാന്‍സിസ്, ജിതിന്‍ പൗലോസ്, ഡോ.ആഷ്ലി വി.സി.ദേവസ്യ, ആന്റണി കണിയാന്തറ, എം.ജെ.ടോമി , ജിജി മൂഴിക്കച്ചാലില്‍, കെ.എസ്.മാത്യു കണിയാന്തറ, ബീന ആടയ്ക്കാപ്പാറ, മെറിന ബെന്നി എന്നിവര്‍ സംസാരിച്ചു.