ബാര: ഉദുമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മഴപ്പൊലിമ ബാര ഞെക്ലി വയലില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട്, പഞ്ചായത്ത് അംഗങ്ങളായ വി. കെ.അശോകന്‍. ചന്ദ്രന്‍ നാലാംവാതുക്കല്‍, ബഷീര്‍ പാക്യര, സിന്ധു ഗംഗാധരന്‍,സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സനുജ സൂര്യപ്രകാശ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. പി. മണികണ്ഠന്‍, എന്‍. ആണ്ടി, കെ. വി. ഭക്തവത്സലന്‍, വിനില്‍ കുമാര്‍, പ്രിയ, പുഷ്പ വിജയന്‍, ഗീത, പി.പി പ്രേമരാജന്‍,ശശി, എം പ്രജിഷ, ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ഞെക്ലി അയ്യപ്പ ഭജന സമിതി പരിസരത്തെ വയലില്‍ വയലില്‍ സുംബ നൃത്തവും കൈകൊട്ടികളിയും ഉണ്ടായിരുന്നു.