പള്ളിക്കര: പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും, ഒരു മാസത്തെ പെന്‍ഷന്‍ ഉത്സവ ബത്തയായി അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പള്ളിക്കര യുണിറ്റ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ വെളുത്തോളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ അച്യുതന്‍, ട്രഷറര്‍ പി. ശിവാനന്ദന്‍, ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരന്‍, വൈസ് പ്രസിഡന്റ് കെ.രവിവര്‍മ്മന്‍, കൃഷ്ണന്‍ രാവണേശ്വരം, യു. സുധാകരന്‍, കെ ദാമോദരന്‍, പി.വി. റാവു , മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.