പനത്തടി : ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍
വിവിധ ക്ലബുകളുടെ ഉദ്ഘാടനവുംഅതിനോടനുബന്ധിച്ച് പുസ്തകവണ്ടിയുടെ പുസ്തക പ്രദര്‍ശനവും നടന്നു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡന്റ് കെ.എന്‍ വേണു അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എം ഗോവിന്ദന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. പി.എം സ്മിജ നന്ദിയും പറഞ്ഞു.സ്‌കൂള്‍ പ്രധാനാധ്യാപകന്‍
എം.സാജു , അധ്യാപനായ ബിജു മല്ലപ്പള്ളി, പിടിഎ വൈസ് പ്രസിഡന്റ് വേണുഗോപാലന്‍, പുസ്തകവണ്ടിയുടെ സംഘാടകന്‍ നബീന്‍ ഒടയഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. ഗോത്ര യുവകവി പ്രകാശ് ചെന്തളം കുട്ടികളുമായി സംവാദം നടത്തി. ഗോത്ര ജീവിതം, സംസ്‌ക്കാരം, ഗോത്ര കവിത തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സംസാരം കുട്ടികള്‍ക്ക് പുതിയൊരനുഭവമായി. ഏഴാം ക്ലാസിലെ മലയാളപാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ‘കാട് ആരത് ‘ എന്ന കവിതയെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടിയുംനല്‍കിയ പരിപാടി ഏറെകൗതുകകരമായി.