നീലേശ്വരം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ( KSSPA) നീലേശ്വരം മണ്ഡലം നവാഗതരായ അംഗങ്ങള്‍ക്ക് വരവേല്‍പ്പ് സമ്മേളനം നടത്തി. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളെയും അംഗങ്ങളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരെയും യോഗത്തില്‍ വെച്ച് അനുമോദിച്ചു. സമ്മേളനം KSSPA ജില്ലാ പ്രസിഡന്റ് ശ്രീ. പി. പി. കുഞ്ഞമ്പു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.KSSPA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. പി. സി. സുരേന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സിലര്‍ ശ്രീമതി. ഭാരതീദേവി. എ, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ. ഒ. ഉണ്ണികൃഷ്ണന്‍, ജില്ലാ ജോ. സെക്രട്ടറി ശ്രീ. കെ. കുഞ്ഞികൃഷ്ണന്‍, വനിതാ ഫോറം ജില്ലാ സെക്രട്ടറി ശ്രീമതി. ലിസ്സമ്മ ജേക്കബ്, നീലേശ്വരം മണ്ഡലം വനിതാ ഫോറം പ്രസിഡന്റ് ശ്രീമതി. മറിയക്കുട്ടിആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രശസ്ത കവിയും പ്രഭാഷകനുമായ ശ്രീ. കല്ലറ അജയന്‍ പ്രഭാഷണം നടത്തുകയും സ്വന്തം കവിതകള്‍ ആലപിക്കുകയും ചെയ്തു. അനുമോദനം ഏറ്റുവാങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീമതി. കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ശ്രീ. പി. ജെ. ജോസഫ് സ്വാഗതവും ട്രഷറര്‍ ശ്രീ. റോജി മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.