കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേര്‍സണ്‍ കെ. വി. സുജാത ഉദ്ഘാടനം നിര്‍വഹിച്ചു. ഏതിലാണോ നാം എത്തിച്ചേരുന്നത് അതില്‍ നാം മികച്ചതാകണമെന്നും, അവനനോട് മത്സരിച്ചുകൊണ്ട് നമ്മുടെ കഴിവുകളെ മെച്ചപ്പെടുത്തി എടുക്കണമെന്നും അവര്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി.വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മുഖ്യാതിഥി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ അധ്യാപകരായ പി. രാജന്‍, ബി. കെ.ശില്പ തുടങ്ങിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികളായ പൂജ സുനില്‍, അമേയ സുനില്‍ കുമാര്‍, സഫല്‍ നാരായണ്‍, കൃഷ്ണ നന്ദകിഷോര്‍. ടി എന്നിവര്‍ സംസാരിച്ചു.