കാസര്‍കോട്: സമസ്തയുടെ മുന്‍ കേന്ദ്ര വൈസ് പ്രസിഡണ്ടും കീഴൂര്‍ – മംഗലാപുരം സംയുക്ത ജമാഅത്ത് ഖാളിയുമായ സി.എം അബ്ദുല്ല മൗലവി ചെമ്പരിക്ക ഉസ്താദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹക്കീം ഫൈസി നടത്തിയ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് എസ് കെ എസ് എസ് എഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഒരു പൊതുവേദിയില്‍ ഫൈസി നടത്തിയ പ്രസ്താവന തെളിവായി കണക്കാക്കി കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയത്തില്‍ സിബിഐ അന്വേഷണ സംഘം ഫൈസിയോട് വിശദമായി ചോദ്യം ചെയ്ത് സത്യാവസ്ഥ തെളിയിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലംപാടി, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍കിംഗ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍ ബെ ളിഞ്ച എന്നിവരാണ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്