വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വിജയോത്സവം. വിക്ടേഴ്‌സ് -2025 നടന്നു.

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം വിക്ടേഴ്‌സ്- 2025 സംഘടിപ്പിച്ചു. വിജയോത്സവത്തിന്റെ ഭാഗമായി 2024- 25 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, എല്‍. എസ്.എസ്, യു. എസ്.എസ്,
എന്‍. എം.എം.എസ്, എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനം, സ്‌കൂളിനായി അനുവദിച്ച പുതിയ എസ്. പി.സി യൂണിറ്റ് വിവിധ പദ്ധതികള്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു. കൂടാതെ നാല് ദശാബ്ദ ത്തോളം വിദ്യാലയ ഉച്ച ഭക്ഷണ പരിപാടിയില്‍ രുചിക്കൂട്ട് വിളമ്പിയ സ്‌കൂള്‍ പാചകകാരി കുംഭക്കും ജില്ലയിലെ ബെസ്റ്റ് ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അവാര്‍ഡിന് അര്‍ഹയായ എം.കെ. പ്രിയ ടീച്ചര്‍ക്കുള്ള വിദ്യാലയത്തിന്റെ സ്‌നേഹാദരവും നടന്നു. വിജയോത്സവത്തിന്റെയും എസ്.പി.സി യൂണിറ്റിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എല്‍.എ
ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പാചകക്കാരി കുംഭ, എം.കെ. പ്രിയ ടീച്ചര്‍ എന്നിവര്‍ക്കുള്ള സ്‌നേഹാദരവും അദ്ദേഹം നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. മറ്റ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് കാസര്‍ഗോഡ് ജില്ലാ നോഡല്‍ ഓഫീസറും അഡീഷണല്‍ എസ്.പി.യുമായ സി.എം. ദേവദാസന്‍ മുഖ്യാതിഥിയായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ദാമോദരന്‍, ഹൊസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ടി. തമ്പാന്‍, വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, എസ്. എം. സി ചെയര്‍മാന്‍ മൂലക്കണ്ടം പ്രഭാകരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സനീജ അജയന്‍, എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സംബന്ധിച്ച വിശിഷ്ടാതിഥികള്‍ എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, എല്‍.എസ്. എസ്, യു.എസ്.എസ്,
എന്‍. എം.എം.എസ്, പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പ്രധാനാദ്ധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. വി. ഗീത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *