നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ കവിതാപുരസ്‌കാരം 2025 കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് ലഭിച്ചു.
10,001 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം
ഓഗസ്റ്റ് രണ്ടിന് കോട്ടയം കുമരകത്ത് നടക്കുന്ന ഫൊക്കാന കേരള കണ്‍ വെന്‍ഷന്‍ സാഹിത്യ സമ്മേളന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.
ആറ് കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ 30 പുസ്തകങ്ങളുടെ രചയിതാവായ
നാലപ്പാടം പത്മനാഭന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെല്ലോഷിപ്പ് ,കേരള സാഹിത്യ അക്കാദമി റിസര്‍ച്ച് ഫെലോഷിപ്പ്,
വൈലോപ്പിള്ളി പുരസ്‌കാരം, ചങ്ങമ്പുഴ പ്രവാസി പുരസ്‌കാരം, വെണ്‍മണി പുരസ്‌കാരം, കുഞ്ചുപിള്ള അവാര്‍ഡ്, ടി എസ് തിരുമുമ്പ് സ്മാരക കവിതാ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്