ഉദുമ: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാര ഞെക്ലിയിലെ പറമ്പില്‍ നടത്തിയ ഗ്രാമോത്സവം രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രതീഷ് ഞെക്ലി അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ഹക്കീം കുന്നില്‍,യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. വി.ഭക്തവത്സലന്‍, ഡി സി സി വൈസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ. വി. ശ്രീധരന്‍, യു ഡി എഫ് ഉദുമ മണ്ഡലം കണ്‍വീനര്‍ ബി. ബാലകൃഷ്ണന്‍,കെ. പി. സുധര്‍മ്മ,ഷിബു കടവങ്ങാനം, അഭിലാഷ് പൊയിനാച്ചി, പി.പി. ശ്രീധരന്‍, ശ്രീജപുരുഷോത്തമന്‍, സിനി രവി, മണികണ്ഠന്‍, നിതിന്‍രാജ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു.