കാഞ്ഞങ്ങാട്: ഹൊ സ്ദുര്‍ഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ സംഘടിപ്പിച്ച നിയമ ബോധവല്‍ക്കരണ സെമിനാറുകളും മറ്റും ഗ്രാമീണ ജനതയ്ക്ക് നിയമ പരിജ്ഞാനം നല്‍കാന്‍ സഹായകമായെന്ന് ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഘാടകസമിതി പിരിച്ചുവിടല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം മുതല്‍ സമാപനം വരെയുള്ള പരിപാടികള്‍ വന്‍ വിജയമായിരുന്നു എന്നും ഇതിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് എം.സി. ജോസ്, അഡ്വക്കറ്റ് പി. നാരായണന്‍, വി. എം. ജയദേവന്‍, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. അഡ്വക്കറ്റ് പി കെ സതീശന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. അഡ്വക്കേറ്റ് കെ.സി. ശശീന്ദ്രന്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അഡ്വക്കേറ്റ് കെ. എല്‍. മാത്യു നന്ദിയും പറഞ്ഞു.