മുളിയാര്‍: നുസ്രത്ത് നഗര്‍ ആസ്ഥാനമായി വൈദ്യുതി സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പതിമൂന്നാം വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ ഇരട്ടിയിലധികമുള്ള വര്‍ദ്ധനവും, ഇരട്ടിയോളം അധികരിച്ച എരിയ പരിധിയും ചെര്‍ക്കള സെക്ഷന്‍ ഓഫീസില്‍ നിന്നും കൃത്യമായ സേവനം ലഭിക്കുന്നതിന് തടസ്സമാവുന്നതായി യോഗം അഭിപ്രായപ്പെട്ടു. നുസ്രത്ത് നഗറിലെ പ്ലാന്റേഷന്‍ ഭൂമി ഇതിനായി ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ. അബ്ദുല്‍ ഖാദര്‍ കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാനം ചെയ്തു. എം.കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി, ബി.എം. അബൂബക്കര്‍ ഹാജി,
മന്‍സൂര്‍ മല്ലത്ത്, ഖാലിദ് ബെള്ളിപ്പാടി, ശെരിഫ് കൊടവഞ്ചി, മാര്‍ക്ക് മുഹമ്മദ്, സിദ്ധിഖ് ബോവിക്കാനം, ബി.കെ ഹംസ ആലൂര്‍, അബ്ദുല്ല ഡെല്‍മ, മുക്രി അബ്ദുല്‍ ഖാദര്‍, ബി.എ മുഹമ്മദ് കുഞ്ഞി, അഹമ്മദ് മൂലയില്‍, ചാപ്പ അബൂബക്കര്‍, ശെരിഫ് പന്നടുക്കം, ബി.എം അബ്ദുല്ല ഹാജി, ഖാദര്‍ ആലൂര്‍, ശംഷിര്‍ മൂലടുക്കം, ശെഫിഖ് മൈകുഴി, അഡ്വ:ജുനൈദ്, മുഹമ്മദ് ബാലനടുക്കം പ്രസംഗിച്ചു. ഇബ്രാഹിം ചാപ്പ, ഫാറൂഖ് പന്നടുക്കം, കലാം ഇദ്ധീന്‍, കബീര്‍ കോളോട്ട്, അബ്ദുല്‍ റഹ്മാന്‍ ചാപ്പ, അഷ്‌റഫ് കോളോട്ട്, റിയാസ് മുക്രി, മണയംങ്കോട് മൊയ്തു, കബീര്‍ ബാവിക്കര, ഉമ്മര്‍ ബെള്ളിപ്പാടി, അപ്പൂ ബാവിക്കര, അഷ്‌റഫ് ബാവിക്കര, ഹനിഫ ബോവിക്കാനം,സിദ്ധിഖ് മുസ്ലിയാര്‍ നഗര്‍, സൂപ്പി കുട്ടി ഹാജി, മനാഫ് ഇടനിര്‍, ഹമീദ് മുക്രി, സമിര്‍അല്ലാമ, ഉവൈസ് അല്ലാമ, മുഹമ്മദ് ബാലനടുക്കം, ശാഫി നെക്കര, ശഫീഖ് ചാപ്പ,മൊയ്തീന്‍ ചാപ്പ,ആസിഫ് ബെള്ളിപ്പാടി സംബന്ധിച്ചു.