മുസ്ലിം യൂത്ത് ലീഗ് സമ്മേളനപ്രചരണാര്‍ത്ഥം വൈറ്റ് ഗാര്‍ഡ് മുളിയാര്‍ രക്തദാനക്യാമ്പ് നടത്തി.

പൊവ്വല്‍: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത്‌ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആഗസ്റ്റ് 8,9,10 തിയ്യതികളില്‍ നടത്തുന്ന പഞ്ചായത്ത് സമ്മേളന അനുബന്ധമായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ ഓര്‍മ്മ ദിനത്തില്‍ വൈറ്റ് ഗാര്‍ഡ് മുളിയാര്‍ യൂണിറ്റും, പൊവ്വല്‍ ശാഖാ യൂത്ത്‌ലീഗ് കമ്മിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു.

ക്യാപ്റ്റന്‍ എംഎ.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ഹിഷാം പൊവ്വല്‍ സ്വാഗതം പറഞ്ഞു. ബി.എം. അബൂബക്കര്‍ ഹാജി, ഹനീഫ പൈക്കം, നാസര്‍ ചെര്‍ക്കളം, ഖാദര്‍ ആലൂര്‍, ഷെഫീഖ് മൈക്കുഴി, അഡ്വ.പിഎസ്. ജുനൈദ്, എസ്.എം.മുഹമ്മദ് കുഞ്ഞി, ബിഎം.ഷംസീര്‍, ബിബി.ലെത്തീഫ്, ഉനൈസ് മദനി നഗര്‍, കബീര്‍ ബാവിക്കര, ഖാദര്‍ വാഫി, മുഹമ്മദ് പാറ, മൊയ്തു ബാവാഞ്ഞി, എബി. കലാം,എപി.ഹസൈനാര്‍, ഫൈസല്‍ പൊവ്വല്‍, മനാഫ് ഇടനീര്‍, ഷെരീഫ് മല്ലത്ത്, സാദാത്ത് മുതലപ്പാറ,ശിഹാബ് ആലൂര്‍,ഹമീദ് കരമൂല, സമീര്‍ അല്ലാമനഗര്‍,നസീര്‍മൂലടുക്കം, റംഷീദ് ബാലനടുക്കം, അല്‍ത്താഫ് പൊവ്വല്‍, ഫൈസല്‍ ഇടനീര്‍, സിദ്ധീഖ് മുസ്ലിയാര്‍ നഗര്‍, ആപ്പു ബാവിക്കര, മൊയ്തു പളലി, ലുബ്‌നമുനീര്‍, ഉബി.അല്ലാമ നഗര്‍, സാദിഖ് ആലൂര്‍ര്‍, റിയാസ് മുക്രി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *