ബളാല്‍: ബളാല്‍ ഗ്രാമ പഞ്ചയത്ത് നാലാംവാര്‍ഡ് മുപ്പത്തിമൂന്നു കുടുംബങ്ങള്‍ തമാസിക്കുന്ന ചെമ്പന്‍ഞ്ചേരിഉന്നതിയില്‍ നടുപ്പുവഴിയുടെ സമീപത്തുള്ള മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള അപകടാവസ്ഥയിലുള്ള ഇലട്രീക് പോസ്റ്റും ലൈനും എത്രയും പെട്ടന്ന് മാറ്റി സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന്
ചെമ്പന്‍ഞ്ചേരി ഉന്നതിയിലെ ഊരുമൂപ്പന്‍ രാഘവന്റെ വസതിയില്‍ ചേര്‍ന്ന ബളാല്‍ മണ്ഡലംനാലാം വാര്‍ഡ് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് യോഗം
ആവശ്യപ്പെട്ടു വാര്‍ഡ് പ്രസിഡണ്ട് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു ജോര്‍ജ് ജോസഫ് ആഴാത്ത് . ശോഭ അജി. എന്‍ സി ശാരദ.ശ്രീകാന്ത് മുരളി .തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി വി ചന്ദ്രന്‍ സ്വാഗതവും വേണു കുഞ്ഞിക്കണ്ണന്‍.നന്ദിയും പറഞ്ഞു