സക്ഷമ മഞ്ചേശ്വരം താലൂക്ക് സമിതി യോഗം.

മഞ്ചേശ്വരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ മഞ്ചേശ്വരം താലൂക്ക് സമിതി യോഗം ലയണ്‍സ് ക്ലബ്ബ്ഹാള്‍ ഉപ്പളയില്‍ നടന്നു.
മുതിര്‍ന്ന പ്രവര്‍ത്തകന്‍ വീരപ്പ അമ്പാര്‍ അദ്ധ്യക്ഷത വഹിച്ചു. സക്ഷമ സംസ്ഥാന സംഘടന സെക്രട്ടറി പി.സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു. സക്ഷമ ദക്ഷിണ കന്നഡ പ്രസിഡന്റ് രാജശേഖര ഭട്ട് മുഖ്യ അഥിതിയായിരുന്നു.
സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി ദാസ്‌കരന്‍,
സക്ഷമ കാസറകോട് ജില്ല പ്രസിഡന്റ് രവീന്ദ്രന്‍ ചാത്തംങ്കൈ, മഞ്ചേശ്വര താലുക് മാന്യ സംഘചാലക് സദാശിവ ഭട്ട് തളങ്കല എന്നിവര്‍ സംസാരിച്ചു.
സക്ഷമ ജില്ല ജോയിന്റ് സെക്രട്ടറി രതീഷ് പി വി സ്വാഗതവും, മഞ്ചേശ്വരം താലുക് സെക്രട്ടറി രാമചന്ദ്ര ബള്ളാള്‍ നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം താലൂക് പുതിയ ഭാരവാഹികളായി
രക്ഷാധികാരി വീരപ്പ അമ്പാര്‍,
പ്രസിഡന്റ്: യാദവ. വിമംഗല്‍പാടി, ‘
വൈസ് പ്രസിഡന്റ്: പത്മനാഭ കയ്യാര്‍,
സെക്രട്ടറി: രാമചന്ദ്ര ബള്ളാള്‍,
ജോ: സെക്രട്ടറി: ഗംഗാധരപഞ്ച,
അമിത്ത് ഇ.എസ്,
മഹിള പ്രമുഖ് ശ്രിമതി താരലത എന്നിവരെ തിരഞ്ഞെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *