ബെംഗളൂരു: സഹോദരന്റെ കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്. ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7) എന്നിവര്‍ ആണ് സംഭവത്തില്‍ മരിച്ചത്.
അതേസമയം ഇവരുടെ അഞ്ചു വയസ് പ്രായമുള്ള സഹോദരന്‍ മുഹമ്മദ് രോഹന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വൈകീട്ട് നാല് മണിയോടെ ആണ് സംഭവം നടന്നത്. കുട്ടികളുടെ അച്ഛന്‍ ചാന്ദ് പാഷയുടെ സഹോദരന്‍ കാസിം ആണ് കൊലപാതകം നടത്തിയത്. കാസിം മാനസിക പ്രശ്നം ഉള്ളയാള്‍ എന്നാണ് കുടുംബത്തിന്റെ മൊഴി. മാതാപിതാക്കള്‍ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാന്‍ കടയിലും പോയ സമയത്തായിരുന്നു സംഭവം ഉണ്ടായത്.