ഉദുമ: കാലവര്‍ഷത്തില്‍ കിഴൂര്‍,ചെമ്പിരിക്ക ഉള്‍പ്പെടെ ഉദുമ നിയോജകമണ്ഡല ത്തിലെ തീരദേശ മേഖലയില്‍ കടല്‍ അക്രമണത്തില്‍ പ്രയാസം അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താന്‍ കരിങ്കല്‍ ഭിത്തിയോ, കോണ്‍ഗ്രീറ്റ് ഭിത്തിയോ സ്ഥാപിച്ച് പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പൂര്‍ണ്ണമായി വീടും തെങ്ങും നഷ്ടപ്പെട്ടവരും ഭാഗികമായി നഷ്ട പ്പെട്ടവരുംനിരവധിയാണ്. ഒട്ടേറെ കൂടുംബങ്ങള്‍ ഭയപ്പാടോടെയാണ് ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നതെന്നും യോഗം വിലയിരുത്തി. ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നില്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സി.എച്ച്.അബ്ദുല്ല പരപ്പ, എം.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി, പി.എച്ച് ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഖാദര്‍ കാത്തിം, ബി.എം.അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, സി.എച്ച് അഷ്‌റഫ് ഹാജി പരപ്പ, ടി.ഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, കെ.പി സിറാജ് പള്ളങ്കോട്, മുനീര്‍ പാറപള്ളി, ബി.എ ഖാദര്‍ പള്ളിക്കര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.