മുളിയാര്‍: മല്ലം കേന്ദ്ര മായി റേഷന്‍കട അനുവദിക്കണ മെന്ന് മുസ്ലിം യൂത്ത്‌ലീഗ് മല്ലം ശാഖാ കണ്‍വെന്‍ഷന്‍ ആവശ്യപെട്ടു. മേഖലയിലെ 300 ല്‍ അധികം റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള കടയെയാണ് നിലവില്‍ ആശ്രയിക്കുന്നത്. എട്ടാംമൈല്‍-മല്ലം-ബീട്ടിയടുക്ക റോഡിലെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ ഭാഗത്ത് കോണ്‍ഗ്രീറ്റ് ഭിത്തി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സുബൈര്‍ മുഗാരി തോട്ടം അദ്ധ്യക്ഷത വഹിച്ചു. അഫ്‌സല്‍ മല്ലം സ്വാഗതം പറഞ്ഞു.പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. എസ്ടിയു.സംസ്ഥാന സെക്രട്ടറി ഷെരീഫ്‌കൊടവഞ്ചി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ് ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മല്ലം, ജനറല്‍ സെക്രട്ടറി ഷെരീഫ് മല്ലത്ത്,യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞി മല്ലം, കെഎംസിസി ഭാരവാഹി കളായ എംകെ. കബീര്‍, ഉനൈസ് മല്ലം, ബഷീര്‍ തോട്ടം, സാബിര്‍ മല്ലം,അസീസ് കൊളച്ചപ്പ്,മൊയ്തു കുമ്പള ത്തോട്ടി പ്രസംഗിച്ചു. ശാമില്‍, അബ്ദുല്‍ വലീദ്, സഫ്വാന്‍, ഹിഫാസ്, സല്‍മാന്‍ കൈഫ്, അഹമ്മദ് സംഹാന്‍, അബ്ദുല്‍ തന്‍വീര്‍,എം. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ സമീര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: സുബൈര്‍ മുഗാരിതോട്ടം (പ്രസിഡണ്ട്) അബ്ദു മല്ലം, അസ്മി കുഞ്ഞി മല്ലം (വൈസ് പ്രസിഡണ്ട് )അഫ്‌സല്‍ മല്ലം (ജനറല്‍ സെക്രട്ടറി)എം.കെ. ആദില്‍, അഫ്രീദ് മല്ലം (സെക്രട്ടറി) അര്‍ഷാദ് പാറ (ട്രഷറര്‍)