മാലക്കല്ല്: കെ.എം. അബ്രാഹം കടുതോടില്‍ (70) നിര്യാതനായി. 31.07.2025 വ്യാഴാഴ്ച രാവിലെ 7.30 ന് ഭവനത്തില്‍ കൊണ്ടുവരും. മൃതസംസ്‌കാര ശുശ്രൂഷകള്‍ വൈകിട്ട് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയ സിമിത്തേരിയില്‍.
ഭാര്യ: സോഫി മുടക്കാലില്‍ ചെറുപാറ, മക്കള്‍ : സ്‌നേഹ (ഓസ്‌ട്രേലിയ), സീന (ന്യൂസിലാന്‍ഡ്), മാത്യുസ് (യു.കെ)
മരുമക്കള്‍: സിറിയക് കൂന്തമറ്റം മോനിപ്പള്ളി, നിവില്‍ മേലാണ്ടശ്ശേരി പയ്യാവൂര്‍, എലിസബത്ത് വാഴക്കടവില്‍ കുമരകം
സഹോദരങ്ങള്‍: പ്രൊഫ.കെ.എം. ജോസഫ് (എസ്.എച്ച് മൗണ്ട് കോട്ടയം), സാലു (വ്യാപാരി മാലക്കല്ല്), റോയി (റിട്ട.കെ.എസ്.ഇ.ബി),തമ്പി (യു.കെ), മേരി (ഒഴുകയില്‍, അഞ്ചാല), ലൂസി (പഴേമ്പള്ളില്‍ ഏറ്റുമാനൂര്‍), എല്‍സി (ആലയ്ക്കപ്പടവില്‍ മാലക്കല്ല്), ബ്രിജിത്ത് (ഓരത്ത്, ചുള്ളിക്കര).
മുന്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കെ.സി.വൈ.എല്‍ മലബാര്‍ റിജയണ്‍ പ്രഥമ പ്രസിഡന്റ്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റ്, ഫൊറോന റീജണല്‍ ഭാരവാഹി, മാലക്കല്ല് ഇടവക കണക്കന്‍, ഇടവക കൈക്കാരന്‍, ദീര്‍ഘകാലം മാലക്കല്ലില്‍ മതബോധന പ്രധാനധ്യാപകന്‍, രണ്ട് തവണ പഞ്ചായത്ത് മെമ്പര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, മാലക്കല്ല് വൈ എം സി എ സ്ഥാപക പ്രസിഡന്റ്, 1990 കളില്‍ മാലക്കല്ലിലെ സമാന്തര വിദ്യഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ച് മലയോരത്തെ ജി.എം. കോളേജ് സ്ഥാപിച്ചു. കലാ-സാംസ്‌കാരിക രംഗത്ത് നേതൃത്വനിരയില്‍ എന്നും സജീവം, മാലക്കല്ല് വ്യാപാരി വ്യവസായി മുന്‍ സെക്രട്ടറി. എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.