രാജപുരം: ഇന്ന് രാവിലെ ശക്തമായ കാറ്റില്‍ കള്ളാര്‍ പഞ്ചായത്തിലെ ആടകം രണ്ടാം വാര്‍ഡിലെ മണ്ണൂര്‍ ഷിജു മാത്യുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. സോളാര്‍ പാനലടക്കം ഇലക്ട്രിക് , ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും, വാട്ടര്‍ ടാങ്കും നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണനും വാര്‍ഡ് മെംബര്‍ സണ്ണി അബ്രാഹവും, വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.