കോഴിക്കോട്: മുക്കത്ത് 80 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. മാവൂര്‍ സ്വദേശി അഹമ്മദ് ഹാരിസാണ് മുക്കം പോലീസിന്റെ പിടിയിലായത്. മുക്കം എംഎഎംഒ കോളേജിന് സമീപത്ത് ലഹരി വില്‍പ്പനക്കായി സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ഹാരിസ്. പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ രാത്രി ഏഴരയോടെയാണ് യുവാവ് പിടിയിലായത്. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും 23കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെ പിടികൂടിയിരുന്നു. അബുദാബിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിനി മസൂദയാണ് കഞ്ചാവ് കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയില്‍ 23 കോടി വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് യുവതി കടത്തിക്കൊണ്ടുവന്നത്.