. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് (www.sec.kerala.gov.in) Sign In പേജിലെ Citizen Registration വഴി പേരും മൊബൈല്‍ നമ്പരും പാസ്സ് വേര്‍ഡും നല്‍കി profile create ചെയ്യാവുന്നതാണ്. OTP authentication നടന്ന mobile നമ്പര്‍ ആയിരിക്കും ലോഗിന്‍ ചെയ്യുവാനുള്ള username.
- Username & password നല്‍കി ലോഗിന്‍ ചെയ്യുക. Profile ല്‍ ഫോം 4, ഫോം 5, ഫോം 6, ഫോം 7 ഉം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. വലതുവശത്ത് മുകളിലായി ? (Help) ല്‍ Screen cast വീഡിയോകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ട രീതി മുഴുവനായി ആ വീഡിയോകളില്‍ കാണാവുന്നതാണ്.
- അതാത് പ്രൊഫൈല്‍ വഴി സമര്‍പ്പിച്ച അപേക്ഷകളുടെ ലിസ്റ്റും ബന്ധപ്പെട്ട ഫാറമുകളും Dashboard ല്‍ ലഭ്യമാകുന്നതാണ്. ഓരോ അപേക്ഷയിന്മേലും ഇലക്ടറല്‍ റെജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എടുത്ത നടപടികളെ സംബന്ധിച്ച വിവരം status ഓപ്ഷന്‍ വഴി അപേക്ഷകര്‍ക്ക് അറിയാവുന്നതാണ്.
- നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ https://sec.kerala.gov.in/rfs/search/index ഈ ലിങ്കില്‍ EPIC(വോട്ടര്‍ ഐഡി ) നമ്പര്‍ നല്‍കി സെര്‍ച്ച് ചെയ്താല്‍ മതിയാകും.
- കരട് വോട്ടര്‍ പട്ടിക കാണുന്നതിനായി https://www.sec.kerala.gov.in/public/voters/list ഈ ലിങ്ക് സന്ദര്‍ശിക്കുക.
Name Inclusion (Form 4)
? കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ കേരളത്തില്‍ എവിടെയെങ്കിലും നിങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ നല്‍കി മറ്റൊരു LSGI യിലേക്ക് മാറുന്നതിനും ആദ്യമായി പേര് ചേര്‍ക്കുന്നതിനും Name Inclusion (Form 4) എന്ന button സെലക്ട് ചെയ്യുക.
? ജില്ല. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാര്‍ഡ്, ഭാഗം നമ്പര്‍ എന്നിവ തിരഞ്ഞെടുക്കുക. അതേ ഭാഗത്തിന്റെ വോട്ടര്‍ പട്ടികയിലെ നിങ്ങളുടെ കുടുംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ വോട്ടര്‍ പട്ടികയിലെ സീരിയല്‍ നമ്പര്‍ കൊടുക്കുയും ശേഷം വോട്ടറുടെയും രക്ഷകര്‍ത്താവിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തുക.
? വോട്ടറുടെ ഫോട്ടോ അപ്പ്ലോഡ് ചെയ്ത് proceed ക്ലിക്ക് ചെയ്യുക
? വോട്ടര്‍ നല്‍കിയ വിവരങ്ങള്‍ സ്‌ക്രീനില്‍ ലഭ്യമാകും. അവ പരിശോധിച്ചതിന് ശേഷം ശരിയാണെങ്കില്‍ Confirm Application button click ചെയ്യുക. അപേക്ഷ സമര്‍പ്പിക്കപ്പെട്ടതായി സ്‌ക്രീനില്‍ തെളിയുന്നതാണ്.
? Profile ഹോം പേജില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ കാണാന്‍ സാധിക്കുന്നതാണ്. അപേക്ഷയുടെ പകര്‍പ്പും(Form 4) Hearing Notice (Form 12) ഉം അപ്പോള്‍ തന്നെ download ചെയ്യാവുന്നതാണ്.
Corrections (Form 6)
? നിലവില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ തിരുത്തുന്നതിന് ഫോറം 6 ല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്, അതിനായി Corrections (Form 6) എന്ന button സെലക്ട് ചെയ്യുക.
? വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാര്‍ഡ്, ഭാഗം നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ നല്‍കി Get Data button ക്ലിക്ക് ചെയ്യുക.
? വോട്ടറുടെ നിലവിലെ വിവരങ്ങള്‍ സ്തീനിന്റെ ഇടത് വശത്ത് ലഭിക്കുന്നതാണ്. വേണ്ട തിരുത്തലുകള്‍ വലതുവശത്തെ കോളങ്ങളില്‍ ചേര്‍ക്കാവുന്നതാണ്
? ശേഷം Submit button ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക.
? Profile ഹോം പേജില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ കാണാന്‍ സാധിക്കുന്നതാണ്. പട്ടികയില്‍ നിലവില്‍ നല്‍കിയിട്ടുള്ള ഫോട്ടോയാണ് മാറ്റം വരുത്തേണ്ടതെങ്കില്‍ ‘Change Photo’ button ക്ലിക്ക് ചെയ്ത് Photo upload ചെയ്യേണ്ടതാണ് .
? Profile ഹോം പേജില്‍ അപേക്ഷയുടെ പകര്‍പ്പും (Form 6) Hearing Notice (Form 15) ഉം അപ്പോള്‍ തന്നെ download ചെയ്യാവുന്നതാണ്.
Transposition (Form 7)
? തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു നിയോജക മണ്ഡലം / വാര്‍ഡില്‍ നിന്ന് മറ്റൊരു നിയോജക മണ്ഡലം / വാര്‍ഡിലേക്കോ, ഒരു നിയോജക മണ്ഡലത്തിലെ / വാര്‍ഡിലെ ഒരു ഭാഗത്തില്‍ നിന്ന് മറ്റൊരു ഭാഗത്തിലേക്കോ മാറുന്നതിനായി ഫോറം 7 ല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്, അതിനായി Transposition (Form 7) button സെലക്ട് ചെയ്യുക.
? വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാര്‍ഡ്, ഭാഗം നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ നല്‍കി Get Data button ക്ലിക്ക് ചെയ്യുക.
? വോട്ടറുടെ നിലവിലെ വിവരങ്ങള്‍ സ്‌ക്രീനിന്റെ ഇടത് വശത്ത് ലഭിക്കുന്നതാണ്. വേണ്ട മാറ്റങ്ങള്‍ വലതുവശത്തെ കോളങ്ങളില്‍ നിന്ന് സെലക്ട് ചെയ്ത് Submit button ക്ലിക്ക് ചെയ്യുക.
? Profile ഹോം പേജില്‍ അപേക്ഷയുടെ പകര്‍പ്പും (Form 7) Hearing Notice (Form 15A) ഉം അപ്പോള്‍ തന്നെ download ചെയ്യാവുന്നതാണ്
Deletion (Form 5)
? വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പെടുത്തുന്നതിലുള്ള / നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം സമര്‍പ്പിക്കുന്നതിനായി ഫോറം 5 ല്‍ അപേക്ഷ സമര്‍പ്പിക്കണം. അതിയായി Deletion Form 5 ന്റെ ആവശ്യമുള്ള button സെലക്ട് ചെയ്യുക.
? വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പെടുത്തുന്നതിലുള്ള ആക്ഷേപം(Objection to Name inclusion) സമര്‍പ്പിക്കുന്നതിന് വോട്ടറുടെ അപ്ലിക്കേഷന്‍ ID നല്‍കി Submit button ക്ലിക്ക് ചെയ്താല്‍ വോട്ടറുടെ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
? ശേഷം ആക്ഷേപം സമാര്‍പ്പിക്കുന്നയാളുടെ വിവരങ്ങളും കാരണങ്ങളും രേഖപ്പെടുത്തി Submit ചെയ്യുക.
? നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനായി(Application for Name Deletion) വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാര്‍ഡ്, ഭാഗം നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ നല്‍കി Get Data button ക്ലിക്ക് ചെയ്താല്‍ വോട്ടറുടെ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
? ശേഷം ആക്ഷേപം സമാര്‍പ്പിക്കുന്നയാളുടെ വിവരങ്ങളും കാരണങ്ങളും രേഖപ്പെടുത്തി Submit ചെയ്യുക.
? ഫോറം 5 അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം profile ല്‍ നിന്നും അപേക്ഷ പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാല്‍ മുഖേനയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്, അല്ലാത്തപക്ഷം അപേക്ഷ സ്വീകരിക്കുന്നതല്ല.