പെരിയ : കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗന ജാഥയും സര്‍വ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു. സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റി അംഗം സി കെ വിജയന്റെ അധ്യക്ഷതയില്‍ നടന്ന അനുശോചന യോഗത്തില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ബിന്ദു, വി. ഭാസ്‌കരന്‍, എ. സന്തോഷ് കുമാര്‍ ഹമീദ് കുണിയ, പഞ്ചായത്ത് മെമ്പര്‍ പി. പ്രീതി, സി വിജയന്‍, പി. ശശി, വി.രതീഷ്, ചന്ദ്രന്‍ മാസ്റ്റര്‍, കെ. പി.ലത, കെ.വി.ദാമോദരന്‍ പി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി എ.ഷാജി സ്വാഗതം പറഞ്ഞു