പിലിക്കോട് :സുജീഷ് ചികിത്സാ സഹായ ഫണ്ടിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പിലിക്കോട് യൂനിറ്റ് 100500 രൂപ സമാഹരിച്ചു. ഏകോപന സമിതി
ഭാരവാഹികളായ രവി കാര്‍ക്കോട്ട് ( പ്രസി) രേഖ മോഹന്‍ദാസ് ( ജനറല്‍ സെക്രട്ടറി) സംസ്ഥാന സമിതിയംഗം പുരുഷോത്തമന്‍ എം, എക്‌സി കമ്മറ്റി അംഗങ്ങളായ ഹരിഹരന്‍ പിടി, തമ്പാന്‍ എ വി , സി പി സന്തോഷ്, വേണു ഗോപാലന്‍ സി വി , സത്യന്‍ എ കെ ,പ്രമീള വേണു ഗോപാലന്‍, വിജിന എന്നിവര്‍ ചികിത്സാ സമിതി ഭാരവാഹികളായ ട്രഷറര്‍ കൊടക്കാട് നാരായണന്‍, ചെയര്‍മാന്‍ പി പി ഭരതന്‍, കണ്‍വീനര്‍ സി പി രാജന്‍, വി വി പ്രദീപന്‍, എ പ്രസന്ന, ടി നജീബ്,ടി.വി. ബാബു എന്നിവര്‍ക്ക് കൈമാറി. കാലിക്കടവിലെ ഹോട്ടല്‍ വ്യാപാരി സുരേഷ് ടി.വി യുടെ മകനാണ് സുജീഷ്