പാലക്കുന്ന് : കേരള പ്രൈമറി കോപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 26ന് നടക്കും. നീലേശ്വരം വ്യാപാരി ഭവന്‍ തമ്പാന്‍ നായര്‍ നഗറില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. 9.30 ന് പതാക ഉയര്‍ത്തോലോടെ ആരംഭിക്കുന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. സ്വാമിനാഥനും ട്രഷറര്‍ പി. ഭാസ്‌കരന്‍ നായരും പങ്കെടുക്കും. മുതിര്‍ന്ന അംഗം എം. രാഘവന്‍ മുണ്ടയിലിനെ ആദരിക്കും.