മുളിയാര്‍ : പേരടുക്കം പയസ്വിനി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഇന്ത്യ മിഷന്റെ ഭാഗമായി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5000 ഫല വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് തുടക്കം പയസ്വിനി വനസംരക്ഷണ സമിതി പ്രസിഡന്റ് പി.രാധാകൃഷ്ണന്‍ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഗാര്‍ഡ് സുനില്‍ നേതൃത്വം വഹിച്ചു.