കോടോത്തെ പഴയകാല സിപിഎം പ്രാദേശിക നേതാവ് സി. കൊട്ടന്‍ അന്തരിച്ചു

രാജപുരം: കോടോത്തെ പഴയകാല സിപിഎം പ്രാദേശിക നേതാവ് സി. കൊട്ടന്‍(90) അന്തരിച്ചു. 1965-ലെ
കോടോം കര്‍ഷക സമരത്തില്‍ പങ്കെടുത്ത് ദീര്‍ഘകാലം ജയില്‍ ജീവിതം അനുഭവിച്ചിരുന്നു. കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്തംഗം, അവിഭക്ത സിപിഎം ബേളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. സഹോദരങ്ങള്‍: പരേതരായ ചന്തു, കുഞ്ഞിക്കണ്ണന്‍, കാരിച്ചി, മാണി, കുഞ്ഞിരാമന്‍, വെള്ളച്ചി, സി. ശങ്കരന്‍, മാധവി.

Leave a Reply

Your email address will not be published. Required fields are marked *