നീലേശ്വരം നഗരസഭ പരിഷത്ത് ജനകീയ മാനിഫെസ്റ്റോ തയാറാക്കും

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നീലേശ്വരം നഗരസഭയിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനങ്ങളുമായി സംവദിച്ച് വിവിധ മേഖലകളില്‍ വിദഗ്ദ്ധരായവരെ പങ്കെടുപ്പിച്ച് ജനകീയ മാനിഫെസ് റ്റോ തയാറാക്കും. ഇതുമായി ബന്ധപ്പെട്ട് നേതൃസമിതി യോഗം ചേര്‍ന്നു.യോഗത്തില്‍ നവകേരള മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, പരിഷത്ത് വികസന വിഷയ സമിതി ജില്ല കണ്‍വീനര്‍ കെ.കെ.രാഘവന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.യു.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.വി.കൃഷ്ണന്‍, കെ.സുരേശന്‍, പി.സരസ്വതി, ഡോ.പി.രാജന്‍, രാജു എം നിടുങ്കണ്ട, ഡോ.കെ.വി.സജീവന്‍, പി.യു.രാമകൃഷ്ണന്‍, ഡോ.എന്‍.പി.വിജയന്‍, എ.സോമരാജന്‍,
ഡോ.വി.സുരേശന്‍, കെ.വി.കെ.എളേരി, കെ.സതീശന്‍ എന്നിവര്‍ വിവിധ വിഷയ മേഖലകളെ അധികരിച്ച് സംസാരിച്ചു.പി.യു.ചന്ദ്രശേഖരന്‍ സ്വാഗതവും പത്മിനി കളത്തേര നന്ദിയും പറഞ്ഞു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം നഗരസഭയിലേക്ക് തയാറാക്കുന്ന ജനകീയ മാനിഫെസ്റ്റോ സംബന്ധിച്ച ശില്‍പശാലയില്‍ നവകേരള മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ വിഷയാവതരണം നടത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *