രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം, ചന്ദ്രനെ അറിഞ്ഞൊരു ആകാശ യാത്ര, ചന്ദ്രനിലെ തട്ടുകട പോലുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ആവേശവും കൗതുകവും ഉണര്‍ത്തി.ചന്ദ്രയാന്‍ 3 ന്റെ പ്രതീകാത്മക വിക്ഷേപണം കുട്ടികളില്‍ ശാസ്ത അവബോധം വളര്‍ത്താന്‍ സഹായകമായി. നിത്യ ബാബു കുട്ടികള്‍ക്ക് ചാന്ദ്രദിന സന്ദേശം നല്‍കി. അനില തോമസിന്റെ നേതൃത്വത്തില്‍ നടന്ന ചാന്ദ്രദിന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാദ്ധ്യാപകന്‍ എബ്രാഹം കെ. ഒ, ഷൈബി എബ്രാഹം, സോണി കുരിയന്‍, ആല്‍ബിന്‍ ജോ ജോ,ജിറ്റി മോള്‍ ജിജി, ആമിന എ എന്നിവര്‍ നേതൃത്വം നല്‍കി.